https://www.absher.sa/portal/landing.html എന്ന പോര്‍ട്ടലില്‍ വ്യക്തികള്‍ക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ ആദ്യ പേജില്‍ തന്നെ ‘ഔദ’ എന്ന ഐക്കണ്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓപ്പണാകുന്ന പേജിലെ New Travel Request എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പര്‍, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. അബ്ഷിറില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫൈനല്‍ എക്സിറ്റോ റീ എന്‍ട്രിയോ അടിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.