വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് ഗൈഡന്‍സ് പ്രോഗ്രാം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 10 സ്കൂളുകളെയാണ് പുതിയ സംരംഭത്തിനായി തിരഞ്ഞെടുത്തത്. വൈകാതെ കൂടുതല്‍ സ്കൂളുകളെ ഉള്‍പ്പെടുത്തും. ഉന്നത പഠനത്തിന് ഉചിതമായ അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുക്കാന്‍ പുതിയ സംരംഭം വിദ്യാര്‍ഥികളെ സഹായിക്കും.