ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളില്‍ ഐ.സി.എം.ആര് അംഗീകൃത ലാബില്‍ നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിസല്‍ട്ടാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ ഒഴികെ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്.