യുഎഇയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യ അബുദാബി ജൂലൈ 14 മുതല്‍ സര്‍വീസ് തുടങ്ങും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ സര്‍വീസ്. 15ന് സൊഹാഗിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് എയര്‍ അറേബ്യയുടെ വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയേകി അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സും ഷാര്‍ജയുടെ എയര്‍ അറേബ്യയും ചേര്‍ന്ന് ‘എയര്‍ അറേബ്യ അബുദാബി’ എന്ന പേരില്‍ ബജറ്റ് വിമാനസര്‍വീസ് തുടങ്ങുന്നു. ജെറ്റ് എയര്‍വേയ്സ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.