ദുബായില്‍നിന്ന് കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക് സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ 294 ദിര്‍ഹത്തിനും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ 295 ദിര്‍ഹമിനും ഇന്നലെ ടിക്കറ്റ് ലഭിച്ചിരുന്നു. വാരാന്ത്യങ്ങളില്‍ ഒഴിച്ചുള്ള ദിവസങ്ങളിലാണ് കുറഞ്ഞ നിരക്ക്. തിരക്കുള്ള ദിവസങ്ങളിലാണെങ്കില്‍ പോലും 500 ദിര്‍ഹത്തില്‍ താഴെയാണ് ഭൂരിഭാഗം എയര്‍ലൈനുകളുടെയും നിരക്ക്.