നാല് ദിവസത്തേക്ക് അബുദാബി എയര്‍പോര്‍ട്ട് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 29 ഞായറാഴ്ച വരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ക്കായുള്ള നിയന്ത്രണം അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ്. ഈ സമയങ്ങളില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.