അല്‍ഖോര്‍ കാര്‍ണിവലിനു ഈ മാസം 21ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ തുടക്കമാകും. ഫണ്‍ റൈഡുകള്‍, സാംസ്കാരിക, വിനോദ പരിപാടികള്‍, ഇന്‍ഫ്ളേറ്റബിള്‍ പാര്‍ക്ക്, ഷോപ്പിങ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി പതിനെട്ട് ദിവസം നീളുന്ന കാര്‍ണിവല്‍ ഫെബ്രുവരി 7 ന് അവസാനിക്കും.