ദോഹ നഗരത്തില്‍ നിന്ന് ഏകദേശം 60 കിലോ മീറ്റര്‍ അകലെയുള്ള പാര്‍ക്ക് 100 ദിവസം നീണ്ട നവീകരണങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. 3.2 കോടി റിയാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പാണ് പൂര്‍ത്തിയാക്കിയത്.