അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റില്‍ ഇന്ന് മുതല്‍ താല്‍ക്കാലികമായി ഗതാഗതം വഴിതിരിച്ചു വിടും. സ്ട്രീറ്റിലെ സി റിങ് റോഡിലെ (സുഹെയിം ബിന്‍ ഹമദ് സ്ട്രീറ്റ്) അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റിലേക്കുള്ളതും മുഹമ്മദ് ബിന്‍ ഖ്വാസിം സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗതമാണ് വഴിതിരിച്ചു വിടുന്നത്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ 2 ആഴ്ചത്തേക്കാണ് നിയന്ത്രണം.