കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവിലെ വിസകളുടെ അനുപാതം നിലനിര്‍ത്തുന്നതിനാണ് ബദല്‍ വിസകള്‍ അനുവദിച്ച് വരുന്നത്. ഫൈനല്‍ എക്സിറ്റില്‍ തൊഴിലാളി മടങ്ങുന്നതോടെ പുതിയ ബദല്‍ വിസ ലഭിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇനി മുതല്‍ ബദല്‍ വിസകള്‍ ലഭിക്കണമെങ്കില്‍ കമ്പനി നിതാഖാത്ത് പ്രകാരമുള്ള സ്വദേശിവല്‍ക്കരണ അനുപാതം പാലിച്ചിരിക്കണം.