നിലവില്‍ യു.കെയിലെ ബിര്‍മിങ്ഹാമിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുമതലയിലുള്ള അദ്ദേഹം ഈ മാസം പകുതിയോടെ സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രില്‍ മുതല്‍ ദുബായിലെ കോണ്‍സുല്‍ ജനറലായി പ്രവര്‍ത്തിക്കുന്ന വിപുല്‍ ജൂലൈ ഏഴിന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അമന് പുരി ചുമതലയേല്‍ക്കുന്നത്.