ബോധവല്‍ക്കരണ കാമ്പയിന്റെ ആദ്യഘട്ടത്തില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു വിവരശേഖരണം നടത്തും. തുടര്‍ന്ന് ഏതൊക്കെ രോഗങ്ങള്‍ക്ക് എത്ര അളവില്‍ എത്രകാലം ആന്റിബയോട്ടിക്ക് ഉപയോഗിക്കണമെന്നത് സംബന്ധിച്ച ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 83 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് നയം ഉണ്ട്.