രാജ്യത്തെ ആദ്യ കൃത്രിമ മഴ പദ്ധതിക്ക് അംഗീകാരം നല്‍കിയതാണ് ഇതില്‍ ശ്രദ്ധേയം. പരിസ്ഥിതി കൃഷി ജല വകുപ്പ് മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദി സാമ്പത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ അംഗമാവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്പ് സൗദി ശുറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.