സൗത്ത് ഓസ്ട്രേലിയയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്ട്രോ, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവ നിരോധിക്കാനാണ് സൗത്ത് ഓസ്ട്രേലിയ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിയമം ബുധനാഴ്ച സൗത്ത് ഓസ്ട്രേലിയ പാര്‍ലമെന്റില്‍ പാസായി.