സൗദിയിലെ വ്യത്യസ്ഥങ്ങളായ ബാങ്കുകള്‍ക്കിടയില്‍ ലോക്കല്‍ ട്രാന്‍സ്ഫര്‍ ഇനി ഞൊടിയിടയില്‍ നടത്താനാകും. ഇതിനുള്ള അംഗീകാരം സെന്‍ട്രല്‍ ബാങ്ക് നല്കി. ഫെബ്രുവരി 21 മുതല്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരും. വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.