മാര്‍ച്ച് 31 വരെ പൂര്‍ണ യാത്രാ നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും നിരോധനം ബാധകമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്കായി ഫ്ളൈറ്റുകളില്‍ ബോര്‍ഡ് ചെയ്യരുതെന്ന് എയര്‍ ലൈനുകള്‍ക്ക് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.