ഒമാനില്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നല്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ബാര്‍ബര്‍ഷോപ്പുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിയവക്കാണ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്.