പരിഷ്കരിച്ച ട്രാഫിക് നിയമാവലിയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ. നേരത്തെ സൗദിയില്‍ ആര്‍ക്കും സ്വന്തം പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഈ ആനുകൂല്യം ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ലഭിച്ചു. എന്നാല്‍, പുതിയ വ്യവസ്ഥ പ്രകാരം വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ല.