ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍ എന്ന ഒരു ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് പൗരത്വ പരീക്ഷ പരിഷ്കരിക്കുക. ഓസ്ട്രേലിയക്കാരെ ഒരുമിച്ചു നിര്‍ത്തുകയും, ലോകമെങ്ങുമുള്ളവര്‍ക്ക് ഓസ്ട്രേലിയന്‍ ജീവിതം ആകര്‍ഷകമാക്കുകയും ചെയ്യുന്ന ഘടകമാണ് ഓസ്ട്രേലിയന്‍ മൂല്യങ്ങളെന്ന് അലന് ടഡ്ജ് പറഞ്ഞു.
ഒന്നര ലക്ഷത്തോളം പൗരത്വ അപേക്ഷകളാണ് ഇപ്പോള്‍ തീരുമാനമാകാകെ ആഭ്യന്തര വകുപ്പിലുള്ളത്. പൗരത്വ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് 29 മാസം വരെ കാലതാമസമുണ്ടാകാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുകയും ചെയ്യുന്നു. തീരുമാനം വൈകുന്ന അപേക്ഷകളില്‍ നല്ലൊരു ഭാഗവും പൗരത്വ പരീക്ഷയും അഭിമുഖവും നടക്കാത്തതു കാരണം നീണ്ടുപോകുന്നതാണ്.