തൊഴിലിടങ്ങളില്‍ പെരുമാറ്റ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള വ്യവസ്ഥകള്‍ ഞായറാഴ്ച മുതല്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ അറിയിച്ചു. സ്വകാര്യമേഖലയില്‍ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമുണ്ടാകുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്.