സൗദി അറേബ്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര് ഇറാനില്‍ നിന്ന് കുവൈത്ത് വഴിയെത്തിയ ദമ്പതികളാണ്. കൊറോണ സ്ഥിരീകരിച്ച അഞ്ചു പേരും സൗദി പൗരന്മാരാണ്. ഭയപ്പെടാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.
വിക്ടോറിയയിലാണ് ഒരാള്‍ക്ക് കൊറോണവൈറസ് ബാധയുള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി ചൈനയിലെ വുഹാനിലേക്ക് യാത്ര പോയ അന്‍പത് വയസ്സുള്ള ചൈനീസ് വംശജനാണ് കൊറോണവൈറസ് ബാധിച്ചതെന്ന് വിക്ടോറിയന്‍ ആരോഗ്യ മന്ത്രി ജെനി മിക്കാക്കോസ് പറഞ്ഞു.