വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് കൊറോണ വൈറസ് പ്രതിരോധ വാക്സീന് സ്വീകരിക്കാന്‍ അവസരമൊരുക്കി സൗദി ആരോഗ്യ മന്ത്രാലയം. റിയാദ്, മക്ക, മദീന, അബ്ഹ നഗരങ്ങളിലാണ് വാഹനത്തില്‍ വച്ച് വാക്സീന് നല്കുന്ന സേവനത്തിന് ഞാറാഴ്ച മുതല്‍ തുടക്കം കുറിച്ചത്. സിഹ്ഹത്തീ ആപ്ലിക്കേഷനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത സ്വദേശികല്ക്കും പ്രവാസികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.