ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 813 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 124ല്‍ നിന്ന് 130 ആയി ഉയര്‍ന്നു. രണ്ട് വിദേശികളടക്കം നാലു പേര് മരിച്ചു.
ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി. അതേസമയം 39 പേര് കൂടി രോഗവിമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി ഉയര്‍ന്നു.
കാനഡയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. ഇന്നലെ 74 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 509 ആയി ഉയര്‍ന്നു. ഇന്നലെ 1474 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20765 ആയി ഉയര്‍ന്നത്. 5311 പേര് രോഗമുക്തി നേടി.
നിലവിലെ കണക്കുകളനുസരിച്ച് ഒമാനില്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിതരായ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം 40 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുവൈത്തില്‍ പുതുതായി 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. രോഗം ബാധിച്ചവരില്‍ 79 പേര് ഇന്ത്യന്‍ പ്രവാസികളാണ്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് പകര്‍ന്നത്.
കുവൈത്തില്‍ ഞായറാഴ്ച 77 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് ഇന്ത്യന്‍ പ്രവാസികളാണ്. ഇതോടെ കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 556 ആയി.
കാനഡയില്‍ 65 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചത് സമൂഹ വ്യാപനം വഴിയെന്ന് പഠനം. വിദേശ യാത്ര ചെയ്തതിലൂടെയോ വിദേശത്തുനിന്നു വന്നവരിലൂടെയോ 35 ശതമാനം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. 65 ശതമാനം ആളുകള്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 85,377 ആയി. പുതുതായി 17,166 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 268 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1295 ആയി ഉയര്‍ന്നു. 82,214 പേര് ഇപ്പോഴും ചികിത്സയിലാണ്. 1868 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
രോഗബാധിതരുടെ എണ്ണം ഉയരുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഒമാനില്‍ ഇതുവരെ 9,500 പേര് ക്വറന്റൈന് നിരീക്ഷണത്തിലാണെന്നും, വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മൊഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി വ്യക്തമാക്കി. രാജ്യം കോവിഡ് 19 വൈറസ് ബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. ഇന്നലെ 621 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2091 ആയി ഉയര്‍ന്നു. 320 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 1747 പേര് ഇപ്പോഴും ചികിത്സയിലാണ്.