ഇറാനില്‍ നിന്നുമെത്തിയ രണ്ട് സ്വദേശികളിലും രണ്ട് തൊഴിലാളികളിലുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 27 ന് ഇറാനില്‍ നിന്നും ദോഹയിലേക്ക് വന്നവരാണിവര്‍. തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം ഏഴായി.