യു.എ.ഇയില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങല്‍ തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്തപിഴ. മാത്രമല്ല നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.