ഷാര്‍ജയില്‍ സ്കൂളുകള്‍ തുറക്കും മുന്‍പ് വിദ്യാര്‍ഥികളും അധ്യാപകരടക്കമുള്ള ജീവനക്കാരും കോവിഡ് പരിശോധന നടത്തണമെന്നു വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ബസുകളില്‍ ഇരിക്കാവുന്നതിന്റെ 50% പേരെ മാത്രമേ കയറ്റാവൂ. അധ്യയന വേളയില്‍ എല്ലാവരും മാസ്ക് ധരിക്കണം. ക്ലാസ് മുറികള്‍, ലൈബ്രറി എന്നിവിടങ്ങളിലടക്കം അകലം പാലിക്കണം.
48 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയുടെ രേഖ ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് അല്‍ഹുസന്‍ ആപ്പ് വഴിയോ, ആശുപത്രികള്‍ അയക്കുന്ന എസ്എംഎസ് ആയോ അതിര്‍ത്തിയില്‍ കാണിക്കണം.
വളരെ പെട്ടന്ന് കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിനാണ് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. വാഹനമോടിച്ച് ഇവിടെ എത്തുന്നവരുടെ അടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സ്രവം എടുക്കുകയാണ് ചെയ്യുക. അബുദാബി ആരോഗ്യവിഭാഗമായ സേഹയുടെ സഹായത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.