കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പം വിദേശയാത്ര കഴിഞ്ഞു ദോഹയില്‍ മടങ്ങിയെത്തുന്ന 16 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഹോം ക്വാറന്റീന് അനുവദിച്ചു. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നാണ് മടങ്ങിവരുന്നതെങ്കിലും ദോഹയില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ വരുന്നതെങ്കില്‍ മാത്രമാണ് ഹോം ക്വാറന്റീന് അനുവദിക്കുന്നത്.