ഖത്തറില്‍ കോവിഡ് ദുരിതാശ്വാസനിധിക്കായി പ്രത്യേക വെബ്സൈറ്റ് തുറന്നു. ഖത്തര്‍ ദേശീയ കോവിഡ് നിവാരണ സമിതിയുടെ കീഴിലുള്ള പ്രത്യേക സമിതിയാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണമായും മറ്റ് വിധേനയും സംഭാവനകള്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷന് വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.