യാത്രക്കാരുടെ സ്രവമെടുത്ത് ടെര്‍മിനല്‍ 3 യുടെ പുറത്തു സജ്ജമാക്കിയ അത്യാധുനിക ലാബില്‍ എത്തിച്ചാണു പരിശോധന. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു മാത്രമാണു സൗകര്യം. സ്രവം എടുക്കുന്ന സമയത്തു യാത്രക്കാരനു നല്കുന്ന ബാര്‍കോഡ് അനുസരിച്ച് ഫലം അറിയിക്കും. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഐസലേഷനിലേക്കോ ക്വാറന്റീനിലേക്കോ മാറ്റും.