ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ യാത്രക്കാര്‍ക്കുള്‍പ്പെടെ പിസിആര്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8 വ്യാഴം മുതല്‍ ഈ നിരക്ക് നിലവില്‍ വരും.
കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധന നടത്താം.