പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നുവരുന്നത്. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഫീല്‍ഡ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ഇതിനകം 750ലധികം പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്.
പൊതു ടോയ്ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയല്‍ റൂം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദേശിച്ചു. ബീച്ചുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഒരുമിച്ചു കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.