രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ദിനംപ്രതി ശരാശരി 24 ശതമാനം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍. വരും ദിവസങ്ങളില്‍ ഈ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്ട്രോള് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ സൈഫ് അല്‍ അബ്രി പറഞ്ഞു.