ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായാണ് കുറച്ചത്. വിമാനത്താവളത്തില്‍ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കോവിഡ് പി.സി.ആര് പരിശോധനകള്‍ക്കായി ഇനി പുതിയ നിരക്കിലുള്ള ഫീസ് നല്കിയാല് മതിയാകും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബാധകമാണ്. തീരുമാനം പ്രാബല്യത്തിലായി.