കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയ്ക്കായി കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധമില്ല. കൊവിഡ് ആണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാം.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ 10 ദിവസം സ്വയം ഐസോലേഷനില്‍ പോകണം. ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെല്‍ത്ത്കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ പനി, ചുമ, ശ്വാസംതടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍.