കുവൈത്തില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂര്‍ അപ്പോയ്മെന്റ് എടുക്കാതെ കോവിഡ് വാക്സിന് എടുക്കാം. 65 വയസ്സു കഴിഞ്ഞ ആര്‍ക്കും ഓണ്‍ലൈന്‍ അപ്പോയ്മെന്റ് എടുക്കാതെ തന്നെ നേരിട്ട് വാക്സിനേഷന് കേന്ദ്രത്തില്‍ എത്തി കോവിഡ് പ്രതിരോധ വാക്സിന് എടുക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ല.