റമസാന്‍ പ്രമാണിച്ച് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം മാറ്റി. മിഷ്റഫ് പ്രദര്‍ശന നഗരിയിലെ കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. നസീമിലും മസായിലുമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ 1 മണിവരെയും വൈകിട്ട് 7 മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.