ഏതുതരം വൈറസാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മൂന്നാഴ്ചത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടുള്ള അധ്യയനം നിര്‍ത്തിവച്ചു. സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകള്‍ക്കും, കെജി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണ്. റസ്റ്ററന്റുകളിലും കഫേകളിലും ഭക്ഷണം അകത്തു നല്‍കുന്നതും നിര്‍ത്തിവച്ചു.
അതേസമയം, ആദ്യത്തെ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഡിസംബര്‍ 11 മുതല്‍ യുഎസില്‍ തുടങ്ങുന്നതിനു പിന്നാലെ ജര്‍മ്മനിയും വാക്സീനേഷന് ആരംഭിച്ചേക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം യൂറോപ്പിലും ആരംഭിയ്ക്കാനുള്ള തയാറെടുപ്പിലാണ് യൂറോപ്യന്‍ യൂണിയന്.
തിങ്കളാഴ്ച മുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. 30 പേര്‍ക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങള്‍ നടത്താനും നല്‍കിയിരുന്ന അനുമതി റദ്ദാക്കി. തിങ്കളാഴ്ച മുതല്‍ വ്യത്യസ്ത വീടുകളില്‍ നിന്നാണെങ്കില്‍ പരമാവധി ആറുപേര്‍ക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ.