ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം 7 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ആയിരിക്കും ഭാഗിക കര്‍ഫ്യൂ. നിലവില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലര്‍ച്ചെ അഞ്ചിന് അവസാനിക്കുന്ന കര്‍ഫ്യൂ ആണ് ഏപ്രില്‍ എട്ടു മുതല്‍ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം.
റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെ നീളും. കര്‍ഫ്യൂ അവസാനിക്കുന്നതുവരെ ഇനി ഈ സമയക്രമത്തിലായിരിക്കും നിരോധനാജ്ഞ.