ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ദോഹ എക്സ്പ്രസ് വേയുടെ തെക്കുഭാഗത്തായി പൊതുമരാമത്ത് (അഷ്ഗാല്‍) 40 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിച്ചു. ഒരു ബൈക്ക് പാലം, 17 സൈക്ലിങ് പാര്‍ക്കുകള്‍, 1930 മരങ്ങള്‍, 24 തുരങ്കപാതകള്‍, 17 മേല്‍ക്കൂരകളോടു കൂടിയ ഇരിപ്പിടങ്ങള്‍ എന്നിവയാണ് സൈക്കിള്‍ പാതയിലുള്ളത്.