സൗത്ത് ഓസ്ട്രേലിയയില്‍ ഗര്‍ഭഛിദ്രം ഇനി ക്രിമിനല്‍ കുറ്റമല്ല. സൗത്ത് ഓസ്ട്രേലിയയില്‍ ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാതാക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ കഴിഞ്ഞ മാസം പാസായിരുന്നു. ബില്‍ ഇപ്പോള്‍ ഉപരിസഭയിലും പാസായതോടെയാണ് ഇത് നിയമമായത്.