രാജ്യത്തെ എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്വകാര്യ മേഖലയിലെ 160,000 തൊഴിലവസരങ്ങള്‍ അവസാനിപ്പിക്കാനും നിരക്ഷരരായ പ്രവാസികളെ ഉള്‍പ്പെടെ നാടുകടത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.