കഴിഞ്ഞയാഴ്ച ദുബായ് നാഇഫില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇവരെ ദുബായ് പൊലീസ് പിടികൂടി നാടുകടത്തി എന്ന പ്രചരണവും പിന്നാലെ സജീവമായി. എന്നാല്‍, പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.