മാര്‍ച്ച് മുതല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ട്രാവല്‍ പാസ് ‘ഡിജിറ്റല്‍ പാസ്പോര്‍ട്ട്’ മൊബൈല്‍ ആപ്ലിക്കേഷന്റെ പരീക്ഷണഘട്ടം തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്ക് സമ്പര്‍ക്കരഹിതവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രയാണ് പുതിയ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഒരുക്കുക. പരീക്ഷണത്തിന്റെ ആദ്യ ഘട്ടം ദോഹ- ഇസ്താന്‍ബുള്‍ റൂട്ടിലാണ്.