ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ആര്.ഒ.പി വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പുതുക്കാനാകുന്ന സംവിധാനമാണ് നിലവില്‍ വരുക.