ദുബായ് മെട്രോ റെഡ് ലൈന്‍ പാതയില്‍ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകള്‍ ഉള്‍കൊള്ളുന്ന പുതിയ പാതയില്‍ ദിവസം 50 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദിനംപ്രതി 1,25,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ പാതക്ക് ശേഷിയുണ്ടാകും. 11 ശതകോടി ദിര്‍ഹം ചെലവിട്ടാണ് പുതിയ പാത നിര്‍മാണം പൂര്‍ത്തിയാക്കിയത്.