തലസ്ഥാന എമിറേറ്റിലെ സ്കൂളുകളില്‍ ഇലേണിങ് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ ക്ലാസുകളിലെയും ഇലേണിങ്ങ് ജനുവരി 17 മുതല്‍ തുടരുമെന്ന് അബുദാബി അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. രണ്ടാഴ്ചത്തെ ഇലേണിങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ നാളെ സ്കൂളുകളിലെത്തേണ്ടതായിരുന്നു.