ഷാര്‍ജ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിലബസ് പിന്തുടരുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി അടുത്ത അധ്യയന വര്‍ഷമേ സ്കൂളിലെത്താനാകൂ.
ഒരു വര്‍ഷത്തെ ഇലേണിങിലെ പോരായ്മ പരിഹരിക്കാന്‍ പദ്ധതികളുമായി അബുദാബിയിലെ സ്കൂളുകള്‍ രംഗത്ത്. വിവിധ വിഷയങ്ങളില്‍ ഓരോ അധ്യായങ്ങളുടെയും റിവിഷനും പരീക്ഷയും നടത്തുന്നതിനു പുറമേ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്ലാസുകളും നല്‍കിയാണു കുട്ടികളെ സജ്ജരാക്കുന്നത്.
വിദ്യാര്‍ഥികളെ നേരിട്ട് സ്കൂളിലേക്ക് അയക്കണോ എന്നതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റി. ആഗസ്റ്റ് 30ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍, ചില രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ആശങ്ക പക്രടിപ്പിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നയം വ്യക്തമാക്കിയത്.