ഖത്തറിലെ പൊതു ഗതാഗത മേഖലയില്‍ പൂര്‍ണമായും ഇലക്ട്രിക്ക് ബസുകളിറക്കുന്ന നടപടി അന്തിമഘട്ടത്തില്‍. സ്കൂള്‍ ബസ് സംവിധാനത്തിനും മെട്രോ ലിങ്ക് സര്‍വീസുകള്‍ക്കും ഇലക്ട്രിക് ബസുകളായിരിക്കും ഉപയോഗിക്കുക. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന കര്‍വ ബസുകള്‍ പൂര്‍ണമായും മാറ്റി പകരം ഇലക്ട്രിക് ബസുകളിറക്കും. ഏറ്റവും നൂതനവും ലോക നിലവാരത്തിലുള്ളതും മള്‍ട്ടിമോഡല്‍ സിസ്റ്റങ്ങളോട് കൂടിയതുമായ ഇലക്ട്രിക് ബസുകളാകും അവതരിപ്പിക്കുക.