കോവിഡ് രോഗ ബാധയുടെ സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന് ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളം ബില്ലുകള്‍ അടക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ മൂന്ന് മാസ കാലയളവില്‍ മുനിസിപ്പല്‍, ടൂറിസം ഫീസുകള്‍ ഈടാക്കില്ല. കോവിഡ് -19 രോഗത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് 430 കോടി ദിനാറിന്റെ സാമ്പത്തിക പാക്കേജ് ധനമന്ത്രി ശൈഖ് സല്മാന് ബിന്‍ ഖാലിദ് അല്‍ ഖലീഫയാണ് പ്രഖ്യാപിച്ചത്.