അത്യാഹിത വിഭാഗം രോഗികളുടെ കോളുകള്‍ കൈകാര്യം ചെയ്യുന്നതിന് അബുദാബിയില്‍ ഇസ്തിജാബ എന്ന പുതിയ സംവിധാനം ആരംഭിച്ചു. അതിവേഗ സേവനം ലഭ്യമാക്കുന്നതിനാണ് ഇസ്തിജാബ ആരംഭിച്ചത്. രോഗികള്‍ക്ക് അതിവേഗ സേവനം ലഭിക്കാന്‍ 800 1717 എന്ന നമ്പറിലാണ് വിളിക്കേണ്ടതെന്നും അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.